Thursday, December 1, 2011
തഴുതാമ
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു.(Boerhaavia diffusa)എന്നാണുശാസ്ത്രനാമം. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി ശരീരത്തിലുണ്ടാകുന്ന നീര് പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഗണ്ടൂ എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാഷത്തിലും, കുഷ്ടരോഗത്തിനും, ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നു ചരക സംഹിതിയില്‍ പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേര്, വേപ്പിന്റെ തൊലി, പടവലം, ചുക്ക്,കടുകരോഹിനി , മഞ്ഞള്‍ത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
Subscribe to:
Post Comments (Atom)
5 comments:
പണ്ടൊക്കെ പറമ്പിലും വേലിയിലുമൊക്കെ ഇതു ധാരാളമുണ്ടായിരുന്നു. ഇപ്പോൾ വേലിയേയില്ലല്ലോ.
അതെയതെ ,,,
പക്ഷെ പാലക്കാടന്‍ ഗ്രാമപ്രദേശത്ത്
ഇപ്പോളും വേലിയുണ്ട്
മണികണ്ഠൻ. ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഈ സംരംഭം വളരെ നന്നായിരിക്കുന്നു..സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അവയുടെ ശാസ്ത്രീയ നാമങ്ങളും, ചില ഉപയോഗക്രമങ്ങളും കൂടി പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.ഇത്തരം വിഷയങ്ങളിൽ താത്പര്യമുള്ള ധാരാളം വ്യക്തികളുണ്ട്...അവർക്ക് അത് ഏറെ ഉപകാരപ്രദമായിരിക്കും...അശംസകൾ,,
തീര്‍ച്ചയായും,,,
മാത്രമല്ല ചില നാട്ടുമരുന്നുകള്‍ പരിചയപ്പെടുത്താന്‍
ശ്രമിക്കുന്നുണ്ട്
അവകൂടെ വൈകാതെ ഉള്‍പ്പെടുത്തും
വേങ്ങയെപറ്റി കുറച്ചു അറിവുകള്‍ തന്നാല്‍ നന്നയിരുന്നു.
Post a Comment