Pages

Subscribe:

Monday, November 28, 2011

അരിപ്പൂ



പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി, ഒടിച്ചുകുത്തി എന്ന പ്രാദേശികനാമങ്ങളിലും ഇംഗ്ലീഷില്‍ വൈല്‍ഡ് സേജ് (Wild Sage) എന്നും അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലന്റാന കാമറ (Lantana camara) എന്നാണ് എന്നാണ്. വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍പെട്ട ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായി കാണപ്പെടുന്ന ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്. പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്. വെള്ള, പിങ്ക്, മഞ്ഞ, ഓറഞ്ച്, നീല, ചുവപ്പ് എന്നിങ്ങനെ പലനിറങ്ങളിലുള്ള പൂക്കളാണ്. രണ്ടു നിറമുള്ള പൂക്കള്‍ വിടരുന്ന ചെടികളുമുണ്ട്. കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്. ഇലയില്‍ ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്. ഇലകള്‍ക്ക് ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കാനാവും. തൊലിക്ക് വ്രണങ്ങള്‍ കരിക്കാന്‍ കഴിയും. വേലിയില്‍ വളര്‍ത്താന്‍ ഉത്തമമായ സസ്യമാണിത്. ഇതിന്റെ തണ്ട് പേപ്പര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു

2 comments:

അഭിഷേക് said...

ARIPPOO KANANILLA VARUM THALAMURAYKK CHITHRATHILE ARIPPOOO KANU
AASAMSAKAL

മണികണ്‍ഠന്‍ said...

ഹ ഹ ,,,
വേലി ഇല്ലാതായാല്‍ പാവം അരിപ്പൂ
എവിടെ വളരാനാ

Post a Comment