Pages

Subscribe:

Tuesday, November 29, 2011

മുക്കുറ്റി




വേരിലും ഇലയിലും പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. കേരളത്തിലെ ഏതു കാലാവസ്ഥയിലും വളരുന്ന ഈ ചെടി 15 സെ.മീ. ഉയരം വരും. മഞ്ഞപ്പൂക്കളും ചെറിയ ഇലകളുമാണ്. പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. വിത്തിലൂടെയാണ് പുതിയ ചെടി ഉണ്ടാവുന്നത്. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് സാധാരണയായി കാണുന്നത്. ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി കാണുന്നത്.



ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കുറ്റി. മുക്കുറ്റിയുടെ ഇലയരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം മാറും. പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലതാണ്. മുക്കുറ്റി പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ നല്ലതാണ്. മുറിവില്‍ ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിക്ക് വേഗം ഉണക്കം കിട്ടും. അതുകൊണ്ട് ഇതിനെ മുറികൂടി എന്നും അറിയപ്പെടുന്നു. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കുറച്ച് കടന്നല്‍ കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നലിന്റെ വിഷം പോകുന്നതിന് നല്ലതാണ്. തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുന്നത് നല്ലതാണ്. മുക്കുറ്റി സമൂലമെടുത്ത് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ, കഫക്കെട്ട് എന്നിവ മാറും. ഇതിന്റെ വേര് പറങ്കിപ്പുണ്ണ് എന്ന അസുഖത്തിനെതിരെ ഉപയോഗിക്കുന്നു.



കഫക്കെട്ട്, ചുമ, വലിവ്, കണ്ണുവേദന, പച്ചമുറി, എന്നിവക്ക് എണ്ണകാച്ചാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. മുക്കുറ്റിപ്പൂവ് വെളിച്ചെണ്ണയില്‍ ചേര്‍ത്തരച്ച് പ്രാണികടിച്ച ഭാഗത്ത് പുരട്ടിയാല്‍ നീരും വേദനയും മാറും. മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലക്ക് തണുപ്പ് കിട്ടാനും മുടിവളരാനും സഹായിക്കുന്നു. അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ കഫക്കെട്ട് മാറുന്നു. മുക്കുറ്റിയുടെ ഇലയരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണുവേദന മാറും.

1 comments:

എം പി.ഹാഷിം said...

വളരെ വൈകിയാണിവിടെയുത്തുന്നത് ........
ഉപകാരപ്രധമായൊരിടം

Post a Comment